💀അജ്ഞാത ലോകം 💀
February 4

ചട്ടുകത്തലയൻ അഥവാ താപാമ്പ്‌

കീടവര്‍ഗ്ഗത്തില്‍പ്പെട്ട ചട്ടുകത്തലയന് താപാമ്പ് എന്നും അറിയപ്പെടുന്നു. പിക്കാസിന്റെപോലെ രണ്ട് ഭാഗത്തേക്ക് പിരിഞ്ഞ പരന്ന തലയുള്ളതിനാലാണ് ഈ വിഭാഗം വിരകളുടെ ജീനസിന് ബൈപാലിയം(Bipalium) എന്ന പേരുകിട്ടിയത്. ബൈ എന്നാല്‍ രണ്ട് എന്നും പാല എന്നാല്‍ മണ്‍കോരി എന്നും ലാറ്റിനില്‍ അര്‍ത്ഥമുണ്ട്. മഴക്കാലത്തിന് ശേഷം മഞ്ഞുകാലം വരുന്നതിന് മുമ്പേയാണ് ഇവയെ സാധാരണ കാണാറുള്ളത്. ഈര്‍പ്പമില്ലാതെ ജീവിക്കാന്‍ പറ്റാത്ത് ജീവിയാണിത്. വഴുവഴുപ്പുള്ള ശരീരഘടവയുള്ള ഇവ തിറങ്ങുന്ന കറുപ്പ് നിറമാണെങ്കിലും പുറത്ത് മഞ്ഞ കലര്‍ന്ന ഇളംപച്ച വരകളും കാണാറുണ്ട്. തലയുടെ ആകൃതി ചട്ടുകത്തിന്‍റെത് പോലെയായതിനവാലാണ് ഇവയെ ചട്ടുകത്തലയന്‍ എന്ന് വിളിക്കുന്നത്. 2-3 സെന്റീമീറ്റർ ആണ് ഇവയുടെ ശരാശരി നീളം. ഇവ ഇഴഞ്ഞ് പോകുന്നിടത്തെല്ലാം പശ പോലെ ഒരു ദ്രാവകം കാണാം. ഒച്ചിനെപ്പോലെ പുറത്ത് ഉപ്പ് തൂവിയിട്ടാൽ ശരീരത്തിലെ ജലം മുഴുവൻ നഷ്ടപ്പെട്ട് താപാമ്പും അലിഞ്ഞ് ഇല്ലാതെയാകും.

മണ്ണിരകളാണ് മുഖ്യഭക്ഷണം. മണ്ണിരപോയ വഴികൾ തിരിച്ചറിഞ്ഞ് പിന്തുടർന്നാണ് ആക്രമണം .അതിന് സഹായിക്കുന്നത് ഇഷ്ടമുള്ളപോലെ ചലിപ്പിക്കാനാകുന്ന പരപ്പൻ തലയാണ്. മണ്ണിരയെ അടുത്ത്കിട്ടി, ചട്ടുത്തലകൊണ്ട് തൊട്ടറിഞ്ഞാൽ പിന്നെ വജ്രപ്പശകൊണ്ട് ഒട്ടിയപോലെയാണ്. പശപശപ്പുള്ള ശരീരദ്രവങ്ങൾ കൊണ്ട് ഒട്ടിപ്പിടിപ്പിച്ച് , രക്ഷപ്പെടാൻ പെടാപ്പാട് നടത്തുന്ന ഇരയെ വരുതിയിലാക്കും.

താപാമ്പിന്റെ വായ തലയിലല്ല, നെഞ്ചത്താണ് . ഉള്ളിലെ എൻസൈമുകൾ ശർദ്ദിച്ചുംമണ്ണിരയുടെ വഴുവഴുപ്പുള്ള ശരീരം അതുപയോഗിച്ച് ദഹിപ്പിച്ച് കുഴമ്പാക്കും. വായവിടവിലൂടെ മണ്ണിര സത്തെല്ലാം സിലിയ ചലനം വഴി വലിച്ച് അകത്താക്കും . ദഹിപ്പിച്ച ശേഷം ഭക്ഷണം വലിച്ചകത്താക്കുകയാണ് ചെയ്യുക എന്ന് സാരം . താപാമ്പിന്റെ ദേഹത്തെ ദ്രവങ്ങളുടെ അരുചിമൂലം സാധാരണ പക്ഷികളും മറ്റും ഇവരെ ഭക്ഷിക്കാതെ ഒഴിവാക്കും. സ്വന്തം വർഗ്ഗക്കാരെ ശാപ്പിടുന്ന കനാബോളിസ സ്വഭാവം ചിലയിനം ബൈപാലിയം സ്പീഷിസുകൾ പ്രകടിപ്പിക്കുന്നുണ്ട്. വളരെ നീളം കുറഞ്ഞവ മുതൽ 20 സെന്റീമീറ്റർ വരെ നീളമുള്ള നിരവധിയിനം ചട്ടുകത്തലയൻ പാമ്പുകൾ ഉണ്ട്. ബ്രൗൺ നിറമോ കറുപ്പു നിറമോ ആണ് സാധാരണ കാണാറെങ്കിലും ദേഹത്തെ നീളൻ വരകൾ ഓരോ ഇനങ്ങളിലും വ്യത്യസ്ഥമായിരിക്കും.

അവർക്ക് ഭക്ഷണത്തിനായി പ്രത്യുൽപാദന ടിഷ്യു പോലുള്ള സ്വന്തം ടിഷ്യൂകൾ ഉപയോഗിക്കാറുണ്ട്.

കഷണങ്ങളായി മുറിഞ്ഞ് ഓരോ കഷണങ്ങൾക്കും തലഭാഗം വളർന്ന് വന്ന് പുതിയ ജീവിയായി മാറുന്നതരം പ്രത്യുത്പാദനരീതിയാണ് സാധാരണയായി ഉണ്ടാകുക. ആൺ പെൺ ലൈംഗീക അവയവങ്ങൾ രണ്ടും ഒരേ ജീവിയിൽ കാണുകയെന്ന hermaphroditic സ്വഭാവും ഇവർക്കുണ്ട്.

കിഴക്കനേഷ്യൻ രാജ്യങ്ങളിൽ മാത്രമുണ്ടായിരുന്ന പല ബൈപാലിയം സ്പീഷിസുകളും ഇപ്പോൾ അമേരിക്കയിലും മറ്റും വ്യാപകമായി കണ്ടുവരുന്നുണ്ട്. അലങ്കാരചെടികളുടെ വ്യാപാരം വഴി ചെടിച്ചട്ടികളിലൂടെയാണ് പലതും കടൽ കടന്നത്. വളരെ ചെറിയ കാലാവസ്ഥാമാറ്റങ്ങൾ പോലും ഇവയെ ഇല്ലാതാക്കും.

Credit: Sreekala Prasad

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram