💀അജ്ഞാത ലോകം 💀
July 1

യുദ്ധം നിയന്ത്രിക്കാൻ ചൈനയിൽ എഐ കമാൻഡറുകൾ

എഐ സുപ്രീം കമാൻഡർ ആയി ലോകത്തെ നിയന്ത്രിക്കുന്നതും തകർക്കുന്നതുമായ കഥകൾ നമ്മൾ സയൻസ് ഫിക്ഷൻ സിനിമകളിൽ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ ഷിജിയാഷുവാംഗിലുള്ള നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റിയിലെ ജോയിന്റ് ഓപ്പറേഷൻസ് കോളേജിലെ ലബോറട്ടറിയിൽ ഒരു എഐ കമാൻഡർ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) എല്ലാ ശാഖകളും ഉൾപ്പെടുന്ന വലിയ തോതിലുള്ള കംപ്യൂട്ടർ യുദ്ധ ഗെയിമുകളിൽ പരിശീലനം നടത്തുകയാണ് നിലവിൽ ഈ കമാൻഡർ.

സൈന്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിൽനിന്നും എഐയെ തടയുന്ന നിയന്ത്രണം ഉള്ളതിനാൽ നിലവില്‍ ലാബിൽ മാത്രമാണ് കമാൻഡറുടെ ഓപറേഷനുകൾ. മുൻകാല അനുഭവങ്ങൾ വിശകലനം ചെയ്ത് മനുഷ്യന്റെ ചിന്താ രീതിയെ അനുകരിക്കുക മാത്രമല്ല, മനുഷ്യരുടെ ദൗർബല്യങ്ങളും അനുകരിക്കുന്നുണ്ടത്രെ.ചിലപ്പോൾ കോപം പോലും പ്രകടിപ്പിക്കാൻ കഴിയും.

ലാബിൽ എഐ കമാൻ‍ഡർ സ്വന്തമായി തീരുമാനം എടുക്കുന്നു. മനുഷ്യരുടെ ഇടപെടൽ ഇല്ലാതെ തീരുമാനങ്ങൾ എടുക്കാൻ അനുഭവജ്ഞാനം ഉപയോഗിക്കുന്നു. ഇത് സമാനമായ മുൻകാല സാഹചര്യങ്ങൾ ഓർമ്മിക്കുകയും ആ ഓർമ്മയെ അടിസ്ഥാനമാക്കി ഫലപ്രദമായ പദ്ധതികൾ വേഗത്തിൽ രൂപപ്പെടുത്തുകയും ചെയ്യുന്നു.വൈകാരികമോ ആവേശഭരിതമോ ആയ തീരുമാനങ്ങളൊന്നും എഐ എടുക്കുകയില്ലെന്നും ഗവേഷകർ പറയുന്നു.

മനുഷ്യന്റെ മറവിയെ അനുകരിക്കാൻ, ശാസ്ത്രജ്ഞർ അതിൻ്റെ മെമ്മറി ശേഷി പരിമിതപ്പെടുത്തിയിരിക്കുന്നു, അതായത് പുതിയ ഡാറ്റ വരുമ്പോൾ ചില പഴയ വിവരങ്ങൾ ശുദ്ധീകരിക്കപ്പെടും. കൂടാതെ, വിജയങ്ങളിൽ നിന്നും പരാജയങ്ങളിൽ നിന്നും പഠിക്കുകയും അപ്ഗ്രേഡ് ചെയ്യുകയും ചെയ്യുന്നു.

Credit: Manorama

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 in WhatsApp