💀അജ്ഞാത ലോകം 💀
September 26

റോയൽ ഭൂട്ടാൻ ആർമി

കാർ കടത്തലുമായി ബന്ധപ്പെട്ട് ഭൂട്ടാന്റെ സൈന്യം ശ്രദ്ധ നേടിയ നാളുകളാണു കട‌ന്നുപോയത്. ഇന്ത്യയാലും ചൈനയാലും ചുറ്റപ്പെട്ട ഭൂട്ടാനു കടലതിർത്തിയില്ല. അതിനാൽ തന്നെ നേവിയുമില്ല. എന്നാൽ കരസേനയുണ്ട‌്. ഇതാണ് റോയൽ ഭൂട്ടാൻ ആർമി. മറ്റേതൊരു കരസേനയും പോലെ തന്നെ ഭൂട്ടാന്റെ കരയതിർത്തികളും അഖണ്ഡതയും കാത്തുസൂക്ഷിക്കുകയാണു ഭൂട്ടാൻ ആർമിയുടെ ദൗത്യം. ഭൂട്ടാന്റെ രാജാവാണ് ഈ സേനയുടെ സർവസൈന്യാധിപൻ.

ഏകദേശം 16000ൽ അധികം ആളുകൾ ഈ സേനയിലുണ്ട്. റോയൽ ബോഡിഗാർഡ് ഓഫ് ഭൂട്ടാൻ എന്നൊരു പ്രത്യേക സേനാബ്രാഞ്ചും ഇതിന്റെ ഭാഗമായിട്ടുണ്ട്. ഭൂട്ടാൻ രാജാവിന്റെയും രാജകുടുംബത്തിന്റെയും സംരക്ഷണമാണ് ഇവരുടെ പ്രധാന ദൗത്യം. റോയൽ ഭൂട്ടാൻ പൊലീസ് എന്ന മൂന്നാമതൊരു വിഭാഗവും ഭൂട്ടാൻ സൈന്യത്തിന്റെ ഭാഗമായിട്ടുണ്ട്.

കരസേനയുടെ ഭാഗമല്ലാത്ത ഈ യൂണിറ്റ് പേരു സൂചിപ്പിക്കുന്നതു പോലെ നിയമപരിപാലനമാണു നിർവഹിക്കുന്നത്. ഭൂട്ടാൻ കരസേനയുമായി അടുത്ത ബന്ധം ഇവർക്കുണ്ട്. പലപ്പോഴും കരസേനാംഗങ്ങളെ ഇങ്ങോട്ടു ഡപ്യൂട്ടേഷനിൽ വിടാറാണു പതിവ്. എന്തെങ്കിലുമൊരു സാഹചര്യത്തിൽ നിയമപരിപാലനത്തിൽ റോയൽ ഭൂട്ടാൻ പൊലീസിന് പ്രതിസന്ധി ഉടലെടുത്താൽ സഹായത്തിനായി ഭൂട്ടാൻ കരസേന എത്തുമെന്നാണു നയം.

ഭൂട്ടാന്റെ സൈന്യത്തെ ആധുനികവത്കരിക്കുന്നതിലും ശേഷിയുള്ളതാക്കുന്നതിലും ഇന്ത്യ കനത്ത സംഭാവനകൾ നൽകിയിരുന്നു. ഇന്ത്യൻ സേന ഭൂട്ടാനിൽ പ്രത്യേകമായൊരു ‌ട്രെയിനിങ് വിങ്ങും സൗകര്യങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യൻ‌ ബ്രിഗേഡിയറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ പരിശീലനകാര്യങ്ങൾ നോക്കുന്നത്. ഭൂട്ടാൻ സൈന്യത്തെ പരിശീലിപ്പിക്കുന്നത് ഇവിടെയാണ്. ഈ ട്രെയിനിങ് സംവിധാനത്തിന്റെ കമാൻഡറായ ബ്രിഗേഡിയർ ഭൂട്ടാൻ രാജാവിന്റെ സുരക്ഷാ ഉപദേഷ്ടാവ് കൂടിയാണ്.

റോയൽ ഭൂട്ടാൻ ആർമിയുടെ ചില പ്രധാന പ്രത്യേകതകൾ താഴെക്കൊടുക്കുന്നു:

ചെറിയ സൈന്യം: ലോകത്തിലെ ഏറ്റവും ചെറിയ സൈന്യങ്ങളിലൊന്നാണിത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ സൈനികരാണ് ഇവിടെയുള്ളത്.

കരസേന മാത്രം: ഭൂട്ടാന് ഒരു നാവികസേനയോ വ്യോമസേനയോ ഇല്ല. പ്രധാനമായും കരസേനയാണ് ഭൂട്ടാന്റെ പ്രതിരോധ ചുമതലകൾ വഹിക്കുന്നത്. വ്യോമയാന സേവനങ്ങൾക്കായി റോയൽ ഭൂട്ടാൻ പൊലീസ് വിങ് ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നുണ്ട്.

Credit: Manorama

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram