ലോകത്തിലെ ഏറ്റവും വിലയേറിയ ഭഷ്യ വിഭവം
ഗോൾഡൻ അൽമാസ് കവിയർ ലോകത്തിലെ ഏറ്റവും വിലയേറിയ ഭഷ്യ വിഭവം. ഒരു കിലോയ്ക്ക് വില 16 ലക്ഷത്തിന് മുകളിൽ 24 ക്യാരറ്റ് തങ്കം കൊണ്ടുണ്ടാക്കിയ ടിന്നിലാണ് ഇത് വിക്കുന്നത്* ഇറാനില്‍നിന്നുമുള്ള വളരെയേറെ അപൂര്‍വ്വമായ ഒരു ഭക്ഷണപദാര്‍ത്ഥമാണ് അല്‍മസ് കാവിയര്‍. കാവിയര്‍ എന്നാല്‍ ഒരു തരം മീന്‍മുട്ടയാണ്. കാവിയര്‍ എന്നതുതന്നെ ഏറ്റവും വിലയേറിയ ഭക്ഷണങ്ങളില്‍ മുഖ്യമാണ്. കൂട്ടത്തില്‍ അല്‍മസ് കാവിയര്‍ ഏറ്റവും മുന്തിയ ഉല്‍പ്പന്നമാണ്. ഈ പ്രത്യേക ഇനം ലഭിക്കുന്ന സ്റ്റോര്‍ അന്വേഷിക്കുക എന്നതുതന്നെ ദുഷ്ക്കരമാണ്. ലണ്ടനിലെ പികാഡെല്ലിയില്‍ ഒരു സ്റ്റോറില്‍ മാത്രം ഇത് ലഭിക്കും. അവര്‍ ഓരോ കിലോ ആയാണ് ഇത് പായ്ക്ക് ചെയ്തു വില്‍ക്കുന്നത്. 24 കാരറ്റ് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ടിന്നുകളിലാണ് ഇത് ലഭിക്കുന്നത്. 25, 000 ഡോളർ ആണ് ഇതിന്റെ വില. ഇനി, നിങ്ങള്‍ക്ക് രുചി നോക്കാന്‍ ചെറിയ അളവു വേണമെങ്കില്‍ ചെറിയ ടിന്നും ലഭിക്കും – ഇതിന്റെ വില 1,250 ഡോളർ.
Credit: സന്തോഷ് ബാബു