ഡ്രാഗൺ ചിക്കൻ
വിയറ്റ്നാമിൽ കാണപ്പെടുന്ന അപൂർവ്വയിനം കോഴി. ദോങ്ങ് ദാവോ ചിക്കൻ എന്നും അല്ലെങ്കിൽ ഡ്രാഗൺ ചിക്കൻ എന്ന് അറിയപ്പെടുന്നു. / Dong Dao Chicken also called Dragon chicken/. ഈ അപൂർവ്വയിനം കോഴിയുടെ പ്രത്യേകത ഇതിന്റെ കാല്പാദത്തിന്റെ വലിപ്പമാണ്. ദോങ്ങ് ദാവോ വില്ലേജിലാണ് ഇതിന്റെ ഉത്ഭവം. ഇതിന്റെ കാല്പാദത്തിന്റെ വലിപ്പവും മറ്റും കാരണം മുട്ടവിരിയിക്കുന്നത് പ്രയാസകരമാണ്. ഇതിന്റെ തടിച്ച കാലുകളിൽ തട്ടി പലപ്പോഴും മുട്ടകൾ പൊട്ടിപോകുന്നു അതുകൊണ്ട് മുട്ടകൾ ഇൻകുബേറ്ററിൽ സൂക്ഷിക്കുന്നു. ഇതിന്റെ ഇറച്ചി രുചികരമായതും വിലകൂടിയതും ആണ്. അഞ്ചു കിലോഗ്രാം മുതൽ ആറ് കിലോഗ്രാം വളർച്ചയെത്തുമ്പോൾ ഇതിനെ ഇറച്ചിക്കായി കശാപ്പു ചെയ്യുന്നു. വലിയ സമ്പന്നരായ ആളുകൾ എത്തുന്ന റെസ്റ്റോറന്റുകളിൽ ഇതിന്റെ ഇറച്ചി ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. ഇതിന്റെ കാലുകൾ കാണുമ്പോൾ വല്ലായ്മ തോന്നുമെങ്കിലും ഈ കോഴികൾ കാണാൻ ഭംഗിയുളളതാണ്. മനോഹരമായ വർണ്ണക്കൂട്ടുകൾ ചാലിച്ച തൂവലുകൾ ഈ കോഴികളെ കാണാൻ മനോഹരമാക്കുന്നു. / its meat may be priced 350,000-400,000 VND per kilogram/.ഇതിന്റെ കാലിന്റെ വലിപ്പം അനുസരിച്ച് വിലയും കൂടുന്നു.
Credit: Anup Sivan