💀അജ്ഞാത ലോകം 💀
August 27

കൊമ്പുള്ള മുയലുകൾ

കൊമ്പില്ലാത്ത ജീവികളാണ് മുയലുകൾ. എന്നാൽ യുഎസിലെ കൊളറാഡോയിൽ മുഖം നിറയെ കൊമ്പുകളുമായി മുയലുകൾ പ്രത്യക്ഷപ്പെട്ടത് ആശങ്കയ്ക്ക് വഴിവച്ചു. ഇവയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. സോംബി മുയലുകൾ, ഫ്രാങ്കൻസ്റ്റീൻ മുയലുകൾ തുടങ്ങിയ പേരുകളിലാണ് ഇവ സമൂഹമാധ്യമങ്ങളിൽ അറിയപ്പെട്ടത്.

കൊളറാഡോയിലെ ഫോർട് കോളിൻസിലാണ് ഈ അപൂർവ സ്ഥിതി വിശേഷം. പഞ്ഞിവാലൻ മുയലുകളിലുണ്ടാകുന്ന ഷോപ് പാപ്പിലോമവൈറസ് എന്ന രോഗമാണ് ഇതിനു കാരണം. 1930കളിലാണ് ഈ രോഗം മുയലുകളിൽ കണ്ടെത്തിയത്. കൊമ്പുകൾ പോലെയുള്ള ഘടന മുയലുകളുടെ മുഖത്തും ശരീരത്തുമുണ്ടാകുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. ചെള്ളുകളും കീടങ്ങളും വഴിയാണ് ഈ രോഗം പകരുന്നത്. ഇത് ഗുരുതരമായ രോഗമല്ലെങ്കിലും മുയലുകൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകും വായ്ഭാഗത്ത് വന്നാൽ ഭക്ഷണം കഴിക്കാൻ പ്രയാസമായിരിക്കും.

ബാധിക്കപ്പെട്ട മുയലുകൾ മരുന്നുകളൊന്നും കൂടാതെ തന്നെ സുഖം പ്രാപിക്കും. ഇവയുടെ ഘടനകൾ മറയുകയും ചെയ്യും. എന്നാൽ വീട്ടിൽ വളർത്തുന്ന മുയലുകളിൽ ഈ രോഗം ഗുരുതരമാകാം. ചികിത്സ അത്യാവശ്യമാണ്. അതേസമയം, ഇത് മനുഷ്യരിലേക്കോ മറ്റ് മൃഗങ്ങളിലേക്കോ പകരുന്നതല്ല.

Credit : Manorama

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram