💀അജ്ഞാത ലോകം 💀
August 10

KOROWAI TRIBE  ഏറു മാടങ്ങളിൽ കഴിയുന്നവർ.

കൊറോവായി വംശജർ ഇന്തോനേഷ്യൻ പ്രവിശ്യയായ പാപ്വയുടെ (Province of Papua ) തെക്ക് കിഴക്കായി അധിവസിക്കുന്ന അപരിഷ്കൃതരായ ഒരു ജനവർഗ്ഗമാണ്. നഗ്നരായി നടക്കുന്ന ഒരു ജനവിഭാഗം ആണിവർ. പാപ്വ ന്യൂ ഗിനിയയുടെ അതിർത്തി പ്രദേശമാണത്.

അവരുടെ ജനസംഖ്യ ഏകദേശം 2500 നും 4000 നും ഇടയിൽ വരും!. 1970 ൽ പുറത്തുനിന്നുള്ളവർ അവരെ കണ്ടെത്തുമ്പോൾ മറ്റ് ജനവർഗ്ഗങ്ങൾ ഉണ്ടെന്നു അവർക്ക് ഒരു ധാരണ യുമില്ലായിരുന്നു.ബ്രാസ്സാ നദീ തീരത്തുള്ള മഴ കാടുകളിലാണ് അവരുടെ താമസം.

ജയവിജയ പർവ്വത നിരയുടെ താഴ്വാരത്താണ് ആ നദി. ന്യൂ ഗിനിയ ഐലണ്ടിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗവും കൂടിയാണത്. പാപ്വൻ ഭാക്ഷയുമായി ബന്ധപ്പെട്ട ( Awyu–Dumut ) കൊരോവായി ഭാക്ഷയാണ് അവർ സംസാരിക്കുന്നത്. അവർക്ക് വേണ്ടി വ്യാകരണവും ഒരു നിഘണ്ടുവും ഒരു ഡച്ച് മിഷനറി തയ്യാറാക്കിയിട്ടുണ്ട്.

അവരുടെ താമസസ്തലത്ത്തിന്റെ കാര്യം പറഞ്ഞാൽ വളരെ വിചിത്രമാണ്. 8 മുതൽ 12 മീറ്റർവരെ തറ ഉയരത്തിൽ മരത്തിന്റെ മുകളിലാണ് അവർ വീട് നിർമ്മിക്കുന്നത്. എന്നാൽ ചില പ്രത്യേക സ്ഥലങ്ങളിൽ ആ വീട് 45 മീറ്റർ ഉയരത്തിൽ വരെ കാണാറുണ്ട്.ഈന്ത് (Sago palm ) പോലെയുള്ള ഒരു മരത്തിന്റെ പുറം തടിയാണ് അവർ തറ, മറ മുതലായവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.

കെട്ടിയുറപ്പിക്കാനും മേയാനും പ്രധാനമായും ഭവന നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തു ഈറ്റ ആണ്. മുകളില നിന്ന് താഴേക്ക് കൊത വെട്ടിയ ഒരു ഉണക്കമരം ഉറപ്പിച്ചിരിക്കും. മുകളിലേക്ക് കയറാനും ഇറങ്ങാനും ഉള്ള സൌകര്യത്തിനാണത്. അതിന്റെ ഒരു ഗുണം ഓരോ അടി മുകളിലേക്ക് വയ്ക്കുമ്പോഴേക്കും ആ കുലുക്കത്തിൽ മുകളിലുള്ളവർക്ക് താഴെയുള്ള ആളുടെ സാന്നിദ്ധ്യം മനസ്സിലാവുമെന്നുള്ളതാണ്.

ചെറിയ ശരീര പ്രകൃതിയുള്ളത് കാരണം അവർക്ക് മരം കയറ്റം നിസ്സാര പണിയാണ്. ഈ ഏറു മാടങ്ങൾ കൊതുകിൽ നിന്നും വന്യമൃഗങ്ങളിൽ നിന്നും നരഭോജികളായ സിറ്റാക്ക് വംശജരിൽ നിന്നും അവർക്ക് സംരക്ഷണം നൽകുന്നു. പന്നിയും പട്ടിയും ഉൾപ്പെടെ 15 പേർക്ക് വരെ താമസിക്കാൻ സൌകര്യമുള്ളതാണ് ചില ഏറു മാടങ്ങൾ. അവർക്ക് എതിരെയുള്ള സിറ്റാക്ക് വംശജരുടെ ( തല വെട്ടൽ സംഘത്തിന്റെ) അവസാനത്തെ ആക്രമണം നടന്നത് 1966 ൽ ആണെന്നും പറയപ്പെടുന്നു.

കുടുംബപരമായി ബഹുഭാര്യാത്വം അനുവദനീയമാണ്. അവരുടെ കല്യാണപ്രായം സാധാരണ 20 ആണ്.എന്നാൽ പെണ്കു ട്ടികൾ ആദ്യ ആർത്തവത്തോടെ കല്യാണപ്രായത്തിൽ എത്തും. മീൻപിടുത്തവും വേട്ടയുമാണ് മുഖ്യ തൊഴിൽ.

കുടുംബത്തിലെ ആരെങ്കിലും മറ്റുള്ളവരാൽ കൊല്ലപ്പെട്ടാൽ പ്രതികാരം ഉറപ്പാണ്!. വ്യഭിചാരവും വഴക്കുമൊക്കെ പതിവാണ്!. മന്ത്രവാദത്തിന്റെ പേരിൽ കുടുംബവഴക്കുകളും ജാരവൃത്തികളും കൊലപാതകങ്ങളും നടക്കാറുണ്ട്.

പ്രതികാരം അവരുടെ സംസ്കാരത്തിന്റെ ഒരു ഭാഗമാണ്. പ്രതികാരത്തിന്റെ ഭാഗമായി അവർ മനുഷ്യരെ തിന്നുമെന്നും പറയപ്പെടുന്നു. കൊറോവായികളുടെ വിശ്വാസം അപകടകാരികളായ ആത്മാക്കളെക്കൊണ്ട് ലോകം നിറഞ്ഞിരിക്കുകയാണ് എന്നാണു.

പ്രായമായ ചില സ്ത്രീകൾക്ക് അസുഖങ്ങൾ ഭേദപ്പെടുത്താനുള്ള മാന്ത്രിക സിദ്ധി ഉണ്ടെന്നും പറയപ്പെടുന്നു.

1970 കളിൽ കുറച്ച് ഡച്ച് മിഷനറിമാർ കൊറോ വായികൾക്കൊപ്പം കഴിഞ്ഞിട്ടുണ്ടെന്നു പറയുന്നു. അവരെ ആധികാരികമായി കണ്ട കാര്യം രേഖപ്പെടുത്തിയിരിക്കുന്നത് March 17–18, 1974 ൽ ആണ്.

നര വംശ ശാസ്ത്രജ്ഞനായ Peter Van Arsdale ന്റെ നേതൃത്വത്തിലാണ് ആ പര്യടനം നടന്നത്. ഇന്തോനേഷ്യൻ നര വംശ ശാസ്ത്രജ്ഞനായ Dea Sudarman 1980 കളിൽ ജാപ്പാനീസ് ടെലിവിഷന് വേണ്ടി കൊറോവായികളെക്കുറിച്ച് വിവിധ ഡോക്കുമെന്ററി ഫിലിംസ് ചെയ്തിട്ടുണ്ട്.

Credit: Christy Aan Merry David

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 in WhatsApp