അണലി
പാമ്പുകളിൽ ഏറ്റവും നീളം കൂടിയ വിഷപ്പല്ല് ഉള്ളത് അണലിക്ക് ആണ്...
എല്ലാർക്കും പൊതുവെ മൂർഖനെ ആണ് കൂടുതലും പേടി.പക്ഷെ മൂർഖനെ നമ്മൾ ചവിട്ടുകയോ,ഉപദ്രവിക്കുകയോ,അതിനെ ഉപദ്രവിക്കുമെന്ന് അതിനു തോന്നിയാൽ മാത്രേ കടിക്കുകയുള്ളു.എന്നാൽ അണലി അങ്ങനെ അല്ല.അതിന്റെ അടുത്തു കൂടി പോയാൽ തന്നെ ആക്രമിക്കാൻ നോക്കുന്നു.ഒരു സെക്കന്റിൽ 360° വരെ തിരിഞ്ഞു കടിക്കാൻ കഴിവുണ്ട്.ഏറ്റവും കൂടുതൽ പാമ്പ് കടിച്ചു മരിക്കുന്നവർ അണലിയുടെ കടിയേറ്റു ആണ്.
ചില ആളുകൾ പറയുന്നത് അണലി പ്രസവിക്കുകയാണന്നു.അണലി അതിന്റെ മുട്ടകൾ ഉധരത്തിൽ സൂക്ഷിച്ചു വച്ചിട്ടാണ് വിരിയുന്നത്,അണലികളുടെ മുട്ട വിരിയൽ ഓഗസ്റ്റ്, സെപ്റ്റംബർ,ഒക്ടോബർ മാസങ്ങളിൽ ആണ്.അണലികളെ കൂടുതൽ കണ്ടു വരുന്നത് നവംബർ,ഡിസംബർ,ജനുവരി മാസങ്ങളിൽ ആണ്.കരിയില,ഓട് കൂട്ടി കൂട്ടിവെച്ചിരിക്കുന്നത്,പഴയ തടി കൂട്ടം,ഇഷ്ടിക, എന്നിങ്ങനെ ഉള്ള സ്ഥലങ്ങളിൽ ആണ്.
പിന്നെ കുഞ്ഞുങ്ങൾ ആണ് തല്ലി കൊല്ലം എന്നും പറഞു കമ്പും,കൊലുമായി ചെല്ലുമ്പോൾ സൂക്ഷിക്കുക ജനിക്കുമ്പോൾ തന്നെ ഉഗ്ര വിഷവുമായി ആണ് ഇത് വരുന്നത്.ചിലർക്ക് ഒരു തെറ്റുധാരണ ഉണ്ട് വലിയ അണലിയെ കാണുമ്പോൾ മലമ്പാമ്പ് ആണ് എന്നു തോന്നും.അടുത്ത് ചെന്ന് പണി മേടിക്കല്ലും. തൃകോണകൃതിയിൽ ആണ് തല.മലമ്പാമ്പും ,അണലിയും തല ഏകദേശം ഒരേപോലെ ആണ്.പിന്നെ ആ ഡിസൈൻ കൂടി കാണുമ്പോൾ സംശയം ആകുന്നു.