ബേർഡ് ബാൻഡിംഗ് അഥവാ ബേർഡ് റിംഗിംഗ്
പക്ഷികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഉപയോഗിക്കുന്ന ശാസ്ത്രീയ പഠന രീതിയാണ് ബേർഡ് ബാൻഡിംഗ് അഥവാ ബേർഡ് റിംഗിംഗ് (Bird Ringing). ഒരു കാട്ടു പക്ഷിയുടെ കാലിലോ, ചിറകിലോ വ്യക്തിഗത തിരിച്ചറിയൽ പ്രാപ്തമാക്കുന്നതിന് ചെറിയ വ്യക്തിഗതമായി അക്കമിട്ട ലോഹമോ, പ്ലാസ്റ്റിക് ടാഗോ ഘടിപ്പിക്കുന്നതാണ് ഈ രീതി. പക്ഷി യുടെ ചലനങ്ങളും, ജീവിത ചരിത്രവും സൂക്ഷി ക്കാനും പഠിക്കാനും പക്ഷി നീരിക്ഷകരെ ഇത് സഹായിക്കുന്നു. പക്ഷികളുടെ കാലിൽ ഘടിപ്പിക്കുന്ന ഈ ചെറിയ വളയത്തിൽ ഒരു പ്രത്യേക കോഡ് ഉണ്ടാവും. ഇത് പക്ഷിയെ തിരിച്ചറിയാൻ സഹായിക്കുന്നു. പക്ഷികൾ എവിടെ നിന്ന് എവിടേക്ക് ദേശാടനം ചെയ്യുന്നുവെന്നും, ആരോഗ്യം, എത്ര ദൂരം സഞ്ചരിക്കുന്നു വെന്നും, ഒരു പ്രദേശത്തെ പക്ഷികളുടെ എണ്ണം, ഒരു പക്ഷി എത്ര കാലം ജീവിക്കുന്നുവെന്ന് ഇതിലൂ ടെ മനസ്സിലാക്കാൻ സാധിക്കും.
ബേർഡ് റിംഗിംഗ് ഘടിപ്പിക്കാനായി പക്ഷികളെ വല ഉപയോഗിച്ച് പിടിച്ച് പക്ഷിയുടെ കാലിൽ ഈ ചെറിയ വളയം ഘടിപ്പിക്കുന്നു.പക്ഷിയുടെ ഇനം, ലിംഗം, പ്രായം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തി തിരികെ പറത്തിവിടുന്നു.ഈ റിംഗിൽ ആ രാജ്യത്തെ പക്ഷി റിംഗിംഗ് അതോ റിറ്റിയുടെ കോൺടാക്ട് വിവരങ്ങൾ ഉൾപ്പെ ടുത്തിയിരിക്കും.ഇത് വഴി പക്ഷികളുടെ സ്ഥല മാറ്റ രീതികൾ, ആയുസ്സ്, ജനസംഖ്യാ വളർച്ച , സാഹചര്യ മാറ്റങ്ങൾ, വാസസ്ഥല നഷ്ടം, ശത്രുക്കൾ തുടങ്ങിയ സംരക്ഷണ വെല്ലുവിളി കൾ ,പക്ഷികളുടെ ജനിതകശാസ്ത്രം, പ്രവർത്തന രീതികൾ എന്നിവ ട്രാക്ക് ചെയ്യാൻ കഴിയും. റിംഗ് ഘടിപ്പിച്ച പക്ഷികൾ വീണ്ടും പിടിക്കപ്പെടുകയോ, മരിച്ച് കണ്ടെത്തപ്പെടു കയോ ചെയ്താൽ, അവയുടെ സ്ഥാനം, സാഹചര്യം എന്നിവ റിപ്പോർട്ട് ചെയ്യുന്നു.
പരിശീലനം നേടിയ, ലൈസൻസ് ഉള്ള ഗവേഷ കർക്ക് മാത്രമേ ഇത് ചെയ്യാൻ അനുവാദമുള്ളൂ. ഈ പ്രക്രിയ വഴി പക്ഷികൾക്ക് യാതൊരു ദോഷവും ഉണ്ടാകാതെ അവർ ശ്രദ്ധിക്കുന്നു. ബ്രിട്ടീഷ് ട്രസ്റ്റ് ഫോർ ഓർണിത്തോളജി (BTO), USGS ബേർഡ് ബാൻഡിംഗ് ലബോറട്ടറി തുട ങ്ങിയ സംഘടനകൾ ഇത് ലോകമെമ്പാടും കോർഡിനേറ്റ് ചെയ്യുന്നു.ആർട്ടിക് ടേൺ (Arctic Tern) പോലുള്ള പക്ഷികൾ ഒരു വർഷത്തിൽ 70,000 കിലോമീറ്റർ സഞ്ചരിക്കുന്നു എന്ന തും"വിസ്ഡം" എന്ന ലേസൺ അൽബട്രോസ് 70 വയസ്സിലധികം ജീവിക്കുന്നതായി മനസ്സി
ലാക്കിയത് റിംഗിംഗ് വഴിയാണ്. അപായങ്ങൾ നേരിടുന്ന പക്ഷികളെയോ, പ്രധാന വാസ സ്ഥലങ്ങളെയോ റിംഗിംഗ് ഡാറ്റ ഉപയോഗിച്ച് രക്ഷിക്കാൻ സഹായിച്ചിട്ടുണ്ട്. റിംഗുള്ള പക്ഷികൾ കണ്ടെത്തിയാൽ പൊതുജനം റിപ്പോർട്ട് ചെയ്യുന്നത് ഗവേഷണത്തിന് അത്യന്താപേക്ഷിതമാണ്.
Credit: Shameersha Sha