💀അജ്ഞാത ലോകം 💀
November 20

ഒരു ഗ്രാമിന് 10,000,000 കോടി ഡോളർ വിലയുള്ള വസ്തു.

നമ്മുടെ ഈ ലോകത്ത് സ്വർണ്ണത്തിനും വജ്രത്തിനും വിലമതിക്കാനാവാത്ത അമൂല്യവസ്തുക്കൾ നിരവധിയുണ്ട്. എന്നാൽ ഇവയ്‌ക്കെല്ലാം അപ്പുറം, ഭാവിയുടെ ഊർജസ്രോതസ്സ് ആകാനും, നിലവിലെ ഏറ്റവും വലിയ ആണവ ബോംബുകളെ പോലും നിഷ്പ്രഭമാക്കാനും കഴിവുള്ള ഒരു വസ്തുവുണ്ട്. അതാണ് ആന്റിമാറ്റർ അഥവാ പ്രതിദ്രവ്യം.

ഒരു ഗ്രാമിന് 10,000,000 കോടി ഡോളർ വിലമതിക്കുന്ന ഈ 'ദ്രവ്യം' എന്താണെന്നും, അടുത്തിടെ നടന്ന നിർണ്ണായകമായ കണ്ടെത്തലുകൾ എന്താണെന്നും പരിശോധിക്കാം.

പ്രശസ്ത എഴുത്തുകാരനായ ഡാൻ ബ്രൗണിന്റെ നോവലായ 'ഏഞ്ചൽസ് & ഡീമൺസി'നെക്കുറിച്ച് കേൾക്കാത്തവർ കുറവായിരിക്കും. ഈ നോവലിലെ പ്രധാന ഭീഷണിയും, ഒരു നഗരത്തെ തകർക്കാൻ ശേഷിയുള്ളതുമായ 'വെപ്പൺ ഓഫ് മാസ് ഡിസ്ട്രക്ഷൻ' ആയി അവതരിപ്പിച്ചത് ആന്റിമാറ്ററിനെയാണ്.

നോവലിലെ 'സേൺ' ലാബിൽ നിന്ന് മോഷ്ടിക്കപ്പെടുന്ന ആന്റിമാറ്റർ ലോകത്തിന് എത്രത്തോളം അപകടകാരിയാകുമെന്ന് നോവലിൽ വിവരിക്കുന്നു. ഈ സയൻസ് ഫിക്ഷൻ ലോകത്തെ ആശങ്ക യാഥാർത്ഥ്യവുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് ഈ വസ്തുവിൻ്റെ ഭീകര സാധ്യതകൾ വ്യക്തമാകുന്നത്.

നമ്മൾ സാധാരണ കാണുന്ന ദ്രവ്യം (Matter) അഥവാ വസ്തുക്കളുടെ വിപരീത സ്വഭാവമുള്ളവയാണ് പ്രതിദ്രവ്യം അഥവാ ആന്റിമാറ്റർ. സാധാരണ മാറ്ററിലെ കണികകൾക്ക് (ഉദാഹരണത്തിന്, ഇലക്ട്രോൺ) ഉള്ളതിന്റെ വിപരീത ചാർജും വിപരീത സ്പിൻ പോലുള്ള സവിശേഷതകളുമാണ് ആന്റിമാറ്ററിലെ കണികകൾക്കുണ്ടാവുക.

ഏറ്റവും ശ്രദ്ധേയമായ കാര്യം, സാധാരണ ദ്രവ്യവും ആന്റിമാറ്ററും തമ്മിൽ കൂട്ടിമുട്ടിയാൽ, അവ സ്ഫോടനാത്മകമായി പ്രവർത്തനം നടത്തുകയും, ദ്രവ്യം പൂർണ്ണമായി നശിക്കുകയും, പകരം ഊർജ്ജം മാത്രം ബാക്കിയാകുകയും ചെയ്യും.

ഭാവിയിൽ ബഹിരാകാശ പേടകങ്ങളുടെ ഊർജ സ്രോതസ്സ് (Space Ship Fuel) മുതൽ അത്യന്തം വിനാശകരമായ ബോംബുകൾ വരെ ആന്റിമാറ്റർ ഉപയോഗിച്ച് നിർമ്മിക്കാനാകുമെന്ന് ശാസ്ത്രലോകം കരുതുന്നു.

ആന്റിമാറ്ററുമായി ബന്ധപ്പെട്ട് നിർണായകമായ ഒരു കണ്ടെത്തൽ സ്വിറ്റ്സർലൻഡിലെ പ്രശസ്ത സ്ഥാപനമായ സേൺ (CERN) റിപ്പോർട്ട് ചെയ്തിരുന്നു. ഭൂഗുരുത്വബലത്തിൻ്റെ സ്വാധീനത്തിൽ ആന്റിമാറ്റർ താഴേക്കു പതിക്കുമെന്നാണ് സേൺ ലാബിലെ ഗവേഷകർ ഇപ്പോൾ തെളിയിച്ചിരിക്കുന്നത്.

ഐൻസ്റ്റൈന്റെ സിദ്ധാന്തം അനുസരിച്ച് ആന്റിമാറ്റർ താഴേക്കു പതിക്കുകയായിരുന്നു വേണ്ടത്. എന്നാൽ, ആന്റിമാറ്ററിന് നെഗറ്റീവ് ഭാരം (Negative Mass) ആയിരിക്കുമെന്നും, അതുകൊണ്ട് അത് ഗുരുത്വാകർഷണബലത്തിന് വിപരീതമായി മുകളിലേക്ക് പോകുമെന്നും ചില ശാസ്ത്രജ്ഞർ വാദിച്ചിരുന്നു.

എന്നാൽ ഈ പരീക്ഷണത്തിലൂടെ, ആന്റിമാറ്റർ സാധാരണ ദ്രവ്യം പോലെ തന്നെ ഗുരുത്വാകർഷണ നിയമങ്ങൾ അനുസരിക്കുന്നു എന്ന് തെളിഞ്ഞിരിക്കുകയാണ്. പ്രപഞ്ചത്തെ മനസ്സിലാക്കുന്നതിൽ ഈ കണ്ടെത്തൽ നിർണ്ണായകമാണ്.

ഇത്രയധികം വിലമതിക്കുന്ന മറ്റൊരു വസ്തു ഭൂമിയിലില്ല. എന്നാൽ ഇതിന്റെ വിലയുടെ കാരണം –അപൂർവതയല്ല, മറിച്ച് ഇത് നിർമ്മിക്കാൻ ആവശ്യമായ ഭീമമായ ചിലവും സമയവുമാണ്. ഇതുവരെ മനുഷ്യപ്രയത്‌നത്തിലൂടെ ഉണ്ടാക്കിയ ആന്റിമാറ്റർ കൊണ്ട് ഒരു ചായ പോലും ചൂടാക്കാനുള്ള ഊർജ്ജം ലഭിച്ചിട്ടില്ലത്രേ.

ഇവ ശേഖരിച്ച് വെക്കാനും പ്രയാസമാണ്. കാരണം, ചെറിയൊരു മാറ്ററുമായി കൂട്ടിമുട്ടിയാൽ പോലും അത് നശിച്ചുപോകും. അതിനായി ശൂന്യത സൃഷ്ടിച്ച്, ശക്തമായ കാന്തിക മണ്ഡലങ്ങൾ ഉപയോഗിച്ചാണ് ആന്റിമാറ്റർ സൂക്ഷിക്കാറ്.കണികാ ആക്സിലറേറ്ററുകൾ ഉപയോഗിച്ച് കണികകളെ വളരെ ഉയർന്ന

കണക്കനുസരിച്ച്, ഒരു ഗ്രാം ആന്റിമാറ്റർ നിർമ്മിക്കാൻ നിലവിലെ സാഹചര്യത്തിൽ 10 കോടി വർഷത്തോളം എടുത്തേക്കാം! ആന്റിമാറ്റർ എന്ന ഈ ആശയം സൈദ്ധാന്തികമായി ആദ്യം അവതരിപ്പിച്ചത് 1928-ൽ ഭൗതികശാസ്ത്രജ്ഞനായ പോൾ ഡിറാക് (Paul Dirac) ആണ്. ശാസ്ത്രലോകത്തിൻ്റെ വലിയ പ്രതീക്ഷയാണ് ഇന്നും ഈ പ്രതിദ്രവ്യം.

സാധാരണ ദ്രവ്യവുമായി കൂട്ടിമുട്ടി നശിക്കാതെ ആന്റിമാറ്ററിനെ കൊണ്ടുപോകുന്നതിനുള്ള ആദ്യപടിയായി, ഏകദേശം 100 പ്രോട്ടോണുകളെ കാന്തിക ട്രാപ്പിലിട്ട് നാല് മണിക്കൂർ നേരം ട്രക്കിൽ വിജയകരമായി യാത്ര ചെയ്യിപ്പിച്ചു. ഈ വിജയം, 800 കിലോമീറ്റർ അകലെയുള്ള ഡസൽഡോർഫിലെ (Dusseldorf) 'ലോ-നോയിസ് ലാബി'ലേക്ക് ഭാവിയിൽ ആന്റിപ്രോട്ടോണുകളെ കൊണ്ടുപോയി നിലവിലെ അളവെടുപ്പിൻ്റെ കൃത്യത 100 മടങ്ങ് വർദ്ധിപ്പിക്കാനുള്ള ഗവേഷകരുടെ ലക്ഷ്യത്തിന് ശക്തി പകരുന്നു.

വാഴപ്പഴത്തിലും ആന്റിമാറ്റർ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്! വാഴപ്പഴത്തിൽ പൊട്ടാസ്യം-40 എന്ന റേഡിയോ ആക്ടീവ് ഐസോടോപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ക്ഷയിക്കുമ്പോൾ (Decay) വളരെ ചെറിയ അളവിൽ പോസിട്രോണുകൾ പുറത്തുവിടുന്നു.രസകരമെന്നു പറയട്ടെ, റേഡിയേഷൻ അളവുകൾ താരതമ്യം ചെയ്യാൻ ചിലപ്പോൾ ശാസ്ത്രജ്ഞർ അനൗദ്യോഗികമായി "വാഴപ്പഴ തുല്യ ഡോസ്" (Banana Equivalent Dose) എന്നൊരു യൂണിറ്റ് പോലും തമാശയായി ഉപയോഗിക്കാറുണ്ട്.

Credit: Manorama

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram