💀അജ്ഞാത ലോകം 💀
July 16

സ്കൈലാബ്

വമ്പൻ ദുരന്തം പോലെ ഒരു ബഹിരാകാശ വരവിനെ ആളുകൾ പേടിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. സ്കൈലാബ് പറന്നിറങ്ങി ഭൂമിയിൽ വീഴുമെന്ന് ആളുകൾ മുഴുവൻ പേടിച്ച ഒരു കാലഘട്ടം.രാജ്യാന്തര ബഹിരാകാശ നിലയ മൊക്കെ നിലവിൽ വരുന്നതിനും മുൻപ് യു എസ് പരീക്ഷിച്ച ഒരു ബഹിരാകാശ പരീക്ഷണ ശാലയായിരുന്നു സ്കൈലാബ്. സ്പേസ് സ്റ്റേ ഷൻ സ്ഥാപിക്കാനുള്ള യുഎസിന്റെ ആദ്യശ്രമം. 1973 മേയ് 14നാണ് ഇതു വിക്ഷേപിക്കപ്പെട്ടത്. 1978 ആയപ്പോഴേക്കും സ്കൈലാബിന്റെ ഭ്രമ ണപഥം പതിയെ താഴ്ന്നുകൊണ്ടിരിക്കുകയാ ണെന്നു നാസ ശാസ്ത്രജ്ഞർ കണ്ടെത്തി. 77000 കിലോ ഭാരത്തിൽ ഭൂമിയിലേക്കു പതിക്കാനൊരുങ്ങുന്ന ബഹിരാകാശ ബോംബ്!

സ്കൈലാബിനെക്കുറിച്ചുള്ള വാർത്തകൾ അന്നത്തെക്കാലത്ത് പത്ര–മാധ്യമങ്ങളിൽ നിറ ഞ്ഞു നിന്നിരുന്നു.നിലയത്തെ ഉയർന്ന ഭ്രമണ പഥത്തിൽ ഉറപ്പിച്ചു നിർത്താനുള്ള യുഎസിന്റെ എല്ലാ ശ്രമങ്ങളും വൃഥാവിലായി. സ്കൈലാബി ന്റെ പതനത്തെക്കുറിച്ചുള്ള വാർത്തകൾ എല്ലാ വരെയും പേടിപ്പിച്ചു. യുഎസിൽ പ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ ഭരണത്തിനെതിരെയുള്ള ജനവികാരം ശക്തിപ്പെട്ട നാളുകളായിരുന്നു അത്. സ്കൈലാബിന്റെ തീമിലുള്ള ആഘോഷ ങ്ങളും, പാർട്ടികളും, ക്യാംപെയിനുകളുമൊക്കെ അമേരിക്കക്കാർ നടത്തി.

കേരളത്തിൽ പോലും തട്ടുകടകളിലും, ഹോട്ടലു കളിലും വരെ നിരന്തര ചർച്ച ഇതിനെക്കുറിച്ചാ യി. ചില സ്ഥലങ്ങളും, ഹോട്ടലുകളുമൊക്കെ സ്കൈലാബിന്റെ പേരിൽ നാമകരണം ചെയ്യ പ്പെടുക പോലും ചെയ്തത് അന്നത്തെ കാലത്ത് ഇതുയർത്തിയ ഭീതിതരംഗത്തിന്റെ നേർസാക്ഷ്യ മാണ്. പാലക്കാട് ജില്ലയിൽ ചേക്കോട് ഗ്രാമ ത്തിൽ ഒരു പ്രദേശം സ്കൈലാബ് എന്നറിയ പ്പെടുന്നു. അവിടത്തെ നാൽക്കവലയിലെ ഒരു ചായക്കടയിൽ നിന്നാണ് ഈ പേരു സ്ഥലത്തിനു ലഭിച്ചത്. സ്കൈലാബ് സംബന്ധിച്ച ചർച്ചകളു ടെ സ്ഥിരം വേദിയായിരുന്നത്രേ ഈ ചായക്കട.

ഇന്ത്യയിൽ സ്കൈലാബിനെക്കുറിച്ചുള്ള ചൂടൻ ചർച്ചകൾ നഗര ഗ്രാമ ഭേദമന്യെ എല്ലായിടത്തും നടന്നു. മുംബൈ, പുണെ തുടങ്ങിയ നഗരങ്ങ ളിൽ ഈ നിലയം വീണേക്കാമെന്നും അതല്ല കേരളത്തിലാവും പതിക്കുകയെന്നൊക്കെ കിംവദന്തി പ്രചരിച്ചു.

ഇന്നത്തെ കാലത്തെ രാഷ്ട്രീയ ചർച്ച പോലെ അന്നത്തെ ആളുകൾ സ്‌കൈലാബിനെപ്പറ്റി ചർച്ച ചെയ്തു.ആ അഭ്യൂഹം മുൻനിർത്തി ഒട്ടേ റെ മലയാളികൾ മുംബൈയിൽ നിന്നും പുണെ യിൽ നിന്നും കൂട്ടമായി നാട്ടിലേക്കു തിരിച്ചതും കേരളം ഉൾപ്പെടെ പലയിടങ്ങളിലും ആ ദിവസം അവധി പ്രഖ്യാപിച്ചതും ബഹിരാകാശ ഭീഷണി യുടെ നേർസാക്ഷ്യം.സ്‌കൈലാബ് വീണുണ്ടാകു ന്ന നാശനഷ്‌ടങ്ങൾക്ക് യുഎസ് വൻതുക നാശ നഷ്ടം പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടു തന്നെ ചിലർ അത് തങ്ങളുടെ പറമ്പിൽ തന്നെ വീഴണേ യെന്നു പ്രാർഥിച്ച വിരുതൻമാരും കുറവല്ല. സ്‌കൈലാബിന്റെ പേരിൽ മുതലെടുപ്പുകളും അരങ്ങേറിയിരുന്നു. സ്‌കൈലാബ് തകർച്ച മൂലം ഉണ്ടാകാവുന്ന രോഗങ്ങളെ പ്രതിരോധി ക്കാനുള്ള മരുന്നുമായും ചില തട്ടിപ്പുകാരിറങ്ങി. ഒടുവിൽ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് 1979 ജൂലൈ 11ന് സ്‌കൈലാബ് ഭൂമിയിൽ പതി ച്ചു. കടലിൽ വടക്കു കിഴക്കൻ ഓസ്ട്രേലിയയ് ക്കു സമീപമാണ് നിലയം വീണത്.പ്രതീക്ഷിച്ച അപകടങ്ങളൊന്നും ഉണ്ടായില്ല. ആർക്കും പരു ക്കും പറ്റിയില്ല. ഇന്നും ഓസ്ട്രേലിയൻ മ്യൂസിയ ങ്ങളിൽ സ്കൈലാബിന്റെ അവശേഷിപ്പുകൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്.

സ്കൈലാബ് കാരണം ലോട്ടറിയടിച്ച ഒരു ഭാഗ്യ വാനാണ് ഓസ്ട്രേലിയയിലെ സ്റ്റാൻ തോൺ ടൺ. സ്കൈലാബ് തകർന്ന ശേഷം അതിന്റെ കഷണങ്ങൾ ഒരു ദിവസത്തിനുള്ളിൽ എത്തിച്ചു കൊടുത്താൽ തങ്ങൾ ഒരു ലക്ഷം യുഎസ് ഡോളർ നൽകുമെന്ന് സൻ ഫ്രാൻസിസ്കോ എക്സാമിനർ എന്ന പത്രം റിപ്പോർട്ട് ചെയ്തു. യുഎസിൽ സ്കൈലാബ് വീഴില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ പരസ്യം നൽകിയത്.മറ്റ് രാജ്യങ്ങളിലെവിടെയെങ്കിലും വീണാലും അതു മായി ചെറിയ സമയത്തിനുള്ളിൽ ആരും തങ്ങ ളെ തേടി വരില്ലെന്നും അവർ വിശ്വസിച്ചു. എന്നാ ൽ സ്കൈലാബ് തകർന്ന ശേഷം അതിന്റെ ഭാഗത്തിന്റെ ഒരു ചെറിയ കഷണം ലഭിച്ച സ്റ്റാൻ തോൺടൺ തൊട്ടടുത്ത മണിക്കൂറിൽ തന്നെ ഓസ്ട്രേലിയയിൽ നിന്നു യുഎസിലേക്കു വിമാ നം കയറി പത്രമോഫിസിലെത്തി വസ്തു കൈ മാറി. പത്രം പറഞ്ഞപ്രകാരം ധനസമ്മാനം സ്റ്റാനിനു നൽകുകയും ചെയ്തു.

Credit: അറിവ് തേടുന്ന പാവം പ്രവാസി

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram