💀അജ്ഞാത ലോകം 💀
February 11

പുളിയുറുമ്പ് അഥവാ നീറ്

മരമുകളിലും ചെടിത്തലപ്പുകളിലും കൂടു കെട്ടി ജീവിക്കുന്ന ഇളം ബ്രൗൺ നിറത്തിലുള്ള ഉറുമ്പുകളെയാണ് നീറ് അഥവാ പുളിയുറുമ്പ് എന്ന് വിളിക്കുന്നത്. ശാസ്ത്രീയ നാമം: ഏയ്കോഫില്ല സ്മരഗ്ഡിന. Oecophylla smaragdina.

,എയ്ക്കോഫില്ല സ്മരഗ്ഡിന എന്ന ഇനം ഏഷ്യൻ രാജ്യങ്ങളിലും എയ്കോഫില ലോങിനോഡ എന്ന ഇനം മദ്ധ്യ ആഫ്രിക്കയിലും കണ്ടുവരുന്ന അവശേഷിക്കുന്ന രണ്ട് സ്പീഷീസുകളാണ്. 13 മറ്റു സ്പീഷീസുകൾക്ക് വംശനാശം സംഭവിച്ചു. പുളിയുറുമ്പുകൾ ഉള്ള മരത്തിലെ കായ് ഏറ്റവും ഭക്ഷ്യയോഗ്യമായിരിക്കും എന്നു പറയാറുണ്ട്. ഇവ വളരുന്ന ആവാസവ്യവസ്ഥയിൽ ഉള്ള കീടങ്ങളെ ഇവ കൊന്നൊടുക്കുന്നതു കൊണ്ട് വിവിധ രാജ്യങ്ങളിൽ കീടനിവാരണത്തിനായി കർഷകർ പുളിയുറുമ്പുകളെ ഉപയോഗിച്ചുവരുന്നു.

പുളിയുറുമ്പുകളുടെ ഒരു സമൂഹത്തെ സ്ഥാപിക്കുന്നത് ഒന്നോ അതിലധികമോ റാണി ഉറുമ്പുകളാണ്. ഇവ ഇണ ചേർന്നു കഴിഞ്ഞാണ് കോളനിസ്ഥാപനം നടത്തുക. റാണി ആദ്യത്തെ മുട്ടകൾ തിരഞ്ഞെടുത്ത ഒരു മരത്തിലെ ഒരിലയിൽ ഇടുകയും അവയെ സംരക്ഷിച്ചുകൊണ്ട് ആദ്യത്തെ പറ്റം ഉറുമ്പുകളെ സൃഷ്ടിക്കുന്നതു വരെ അവർക്ക് തീറ്റകൊടുക്കുകയും ചെയ്യുന്നു. മുതിർന്നു കഴിഞ്ഞ ഉറുമ്പുകൾ ആണ് ഇനിയുള്ള പണികൾക്കായി വിനിയോഗിക്കപ്പെടുന്ന ജോലിക്കാർ. ഇവർ ഇലകൾ നെയ്ത് കൂടുകൾ കെട്ടുകയും റാണി വഴിയേ ഇടുന്ന മുട്ടകൾക്ക് അടയിരിക്കുകയും അവയുടെ സംരക്ഷണവും പാലിക്കുന്നു. അങ്ങനെ കൂടുതൽ ഉറുമ്പുകൾ ഉണ്ടാകുകയും കോളനി വികസിക്കുകയും ചെയ്യുന്നു. ജോലിക്കാരൻ ഉറുമ്പുകൾ പ്രത്യേകം സംഘങ്ങളായി തിരിഞ്ഞ് കോളനിയുടെ മരാമത്തുകൾ, പ്രതിരോധം, ഇരതേടൽ തുടങ്ങി വികസന പ്രവർത്തനങ്ങൾ നടത്തിവരുന്നു. ബൃഹത്തായ സംഘങ്ങൾ തമ്മിലുള്ള ആശയവിനിമയം സ്പർശനത്തിലൂടെയും ഫിറമോണുകൾ എന്നറിയപ്പെടുന്ന രാസപദാർത്ഥങ്ങളുടെ കൈമാറ്റത്തിലൂടെയുമാണ് സാധിക്കുന്നത്. ഈ അടയാളങ്ങൾ പ്രതിരോധത്തിനും ഇരതേടലിലുമാണ് ഉപയോഗിക്കുന്നത്. ഭക്ഷണമാക്കാവുന്ന ഇരകളെ കണ്ടെത്തുന്ന ആദ്യത്തെ ഉറുമ്പു ജോലിക്കാർ പ്രത്യേകതരം ഫിറമോണുകൾ പുറപ്പെടുവിക്കുന്നു. ഇതിനെ ആസ്പദമാക്കി കൂടുതൽ ഉറുമ്പുകൾ അവിടേക്ക് എത്തുകയും ഭക്ഷ്യവസ്തുവിനെ കൂടിലേക്ക് നിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

കൂടുണ്ടാക്കുന്ന കാര്യത്തിൽ ഉറുമ്പുവംശങ്ങളിൽവെച്ച് ഏറ്റവും സങ്കീർണ്ണമായി കണക്കാക്കപ്പെടുന്ന ഒരു രീതിയാണു് പുളിയുറുമ്പുകളുടേതു്. ഒരുപറ്റം ഉറുമ്പുകൾ സമീപസ്ഥമായ രണ്ടു് ഇലകളുടെ വക്കുകളിൽ വരിവരിയായി നിൽക്കുന്നു. വക്കുകളുടെ അറ്റത്തുനിൽക്കുന്ന ഉറുമ്പുകൾ ഇലകളെ പതുക്കെ അടുപ്പിക്കുകയും ക്രമേണ മറ്റുറുമ്പുകൾ കുറേശ്ശെക്കുറേശ്ശെയായി ഈ ഇലകളെ ചേർത്തുവെക്കുകയും ചെയ്യുന്നു. ഇതോടൊപ്പം തന്നെ ഒരു പറ്റം ഉറുമ്പുകൾ അവയുടെ ലാർവകളെ രണ്ട് ഇലകൾക്കുമിടയിലൂടെ ചേർത്തുനിർത്തി സാവധാനം ഞെരുക്കുന്നു. ഈ ലാർവകളുടെ പ്രത്യേക ഗ്രന്ഥികളിലൂടെ ഊറിവരുന്ന പട്ടുനൂൽ ഉപയോഗിച്ച് മുതിർന്ന ഉറുമ്പുകൾ ഇലകളെ ഒരറ്റത്തുനിന്നും മറ്റേ അറ്റം വരെ കോർത്തുകെട്ടുന്നു. ഇത്തരം പട്ടുനൂൽ ഉല്പാദിപ്പിക്കാൻ ലാർവകൾക്കു മാത്രമേ സാധിക്കൂ. മുതിർന്ന ഉറുമ്പുകൾക്കു് ഈ കഴിവില്ല.

ചെറിയ കീടങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വേട്ടജീവിയാണു് നീറുകൾ. ചെടിയുടെ ഇലകൾ വൻ‌തോതിൽ തിന്നുതീർക്കുന്ന വിവിധ ഷഡ്പദങ്ങളുടെ ലാർവകൾ പുളിയുറുമ്പിന്റെ ആഹാരമാണു്. അതിനാൽ പുളിയുറുമ്പുകൾ ഫലത്തിൽ ഒരു പ്രാകൃതിക കീടനാശിനിയായി സഹവർത്തിക്കുന്നു. ഇതുകൂടാതെ, സസ്യഭുക്കുകളായ വലിയ ജീവികളും പുളിയുറുമ്പിന്റെ അസുഖകരമായ കടി മൂലം അവ പാർക്കുന്ന ചെടികൾ ഒഴിവാക്കുന്നു. കടൽച്ചെമ്പരത്തി , നോനി തുടങ്ങിയ സസ്യങ്ങൾ, ചില തരം ചിലന്തി ശലഭങ്ങൾ എന്നിവ പുളിയുറുമ്പുകളുടെ ആവാസം ആകർഷിക്കാനായി അവയ്ക്കു് ഏറ്റവും പ്രിയങ്കരമായ വിധത്തിലുള്ള ഒരു തേൻ ഉല്പാദിപ്പിക്കുന്നുണ്ടു്.ചില ചിലന്തികളാകട്ടെ, ഉറുമ്പിന്റേതുപോലുള്ള ഗന്ധം ചുരത്തി, കൂടുകൾക്കുള്ളിൽ കയറിയാണു് ലാർവകളെ മോഷ്ടിക്കുന്നത്.

വലിയ സമൂഹിക വ്യവസ്ഥയുള്ള പുളിയുറുമ്പുകൾക്ക് ധാരാളം ഭക്ഷണം ആവശ്യമുള്ളവരായതിനാൽ, അവ കൂടിനു സമീപത്തുള്ള വരുന്ന എന്തു തരം കീടങ്ങളെയും തുടർച്ചയായി തിന്നൊടുക്കുന്നു. നീറുകൾ വസിക്കുന്ന മരത്തിൽ പക്ഷികളും മറ്റു ജീവികളും ( മനുഷ്യനുൾപ്പടെ) കയറാൻ ഭയപ്പെടുന്നു. അത്രക്ക് അസഹ്യമാണ് നീറുകളുടെ കടിയും ഫോർമിക് ആസിഡിന്റെ നീറ്റലും. അതിനാൽത്തന്നെ നീറുകൾ ജീവിക്കുന്ന മരങ്ങൾക്ക് മറ്റു കീടശല്യം പുതുവേ കുറവായിരിക്കും. AD 400 മുതൽ തന്നെ ചൈന, ഓസ്ട്രേലിയ, തെക്ക് കിഴക്ക് ഏഷ്യൻ രാജ്യങ്ങളിൽ കൃഷിക്കു ഹാനികരമായ കീടങ്ങളെ നിയന്ത്രിക്കുന്നതിനു നീറുകളെ ഉപയോഗിച്ചുരുന്നു. ദോഷവശമായി കർഷകർ കാണുന്നത് ഈ ഉറുമ്പുകൾ കാരണം പരാഗണം നടത്തുന്ന കീടങ്ങൾ വരാതിരിക്കുകയും പരാഗണം നടത്തുന്നവയും പഴങ്ങൾ വിതരണം ചെയ്യുന്നതുമായ പക്ഷികളും ജീവികളും അകന്നു നിൽക്കുന്നതായും കാണുന്നു. ഇത് വിപരീതഫലം ഉണ്ടാക്കുന്നു.

പ്രാണികളെ ഭക്ഷിക്കുന്ന തായ്‌ലൻഡിൽ ഏറ്റവും വിലപിടിപ്പുള്ള പ്രാണികളാണ് പുളിയുറുമ്പുകൾ. നല്ലഗുണനിലവാരമുള്ള ബീഫിനേക്കാൾ വിലയുണ്ട് വടക്കേ തായ്‌ലാന്റിൽ നീറിന്റെ ലാർവകൾക്ക്. ഒരു തായ്‌ലാന്റ് സംസ്ഥാനത്ത് 620000 USD മൂല്യമുള്ള പുളിയുറുമ്പുലാർവകളാണ് ഒരു വർഷം ഉൽപ്പാദിപ്പിക്കുന്നത്.ഇന്ത്യയിലും ചൈനയിലും നാട്ടുവൈദ്യത്തിൽ നീറുകളെ ഉപയോഗിക്കുന്നുമുണ്ട്.

Credit: വിക്കിപീഡിയ

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram