
ശരീരത്തിൽ നിന്ന് ആത്മാവിനെ, സൂക്ഷ്മദേഹത്തെ മോചിപ്പിക്കാനുള്ള ക്രിയയാണ് ‘ആസ്ട്രൽ പ്രൊജക്‌ഷൻ’ എന്നറിയപ്പെടുന്നത്. വിദേശങ്ങളിൽ ഏറെക്കുറെ പരസ്യമായി സാത്താൻസേവയും ആസ്ട്രൽ പ്രൊജക്‌ഷനും അരങ്ങേറുന്നുണ്ട്. ആസ്ട്രൽ എന്ന പദത്തിന് നക്ഷത്രമയം എന്നാണ് അർത്ഥം. ശരീരത്തിൽനിന്ന് മനസ്സിനെ മറ്റൊരു ലോകത്ത് എത്തിക്കുകയാണ് ഉദ്ദേശ്യം.

കേരളത്തിൽ ഇടക്കാലത്തിന് ശേഷം വീണ്ടും സാത്താൻ ആരാധന ചർച്ചയാകുന്നു. ഏതാനും വർഷം മുമ്പ് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഇത് സംബന്ധിച്ച് വിവാദങ്ങളുണ്ടായിരുന്നു. തിരുവനന്തപുരത്ത് മാതാപിക്കളെയും സഹോദരിയെയും ബന്ധുവിനെയും വധിച്ച കേസില്‍ പ്രതിയായ യുവാവിന്റെ പുറത്തുവന്ന മൊഴികളുടെ സാഹചര്യത്തിലാണ് സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്.

രണ്ടു പ്രധാന ദ്വീപുകളും നിരവധി ചെറിയ ദ്വീപുകളും ഉൾപ്പെടുന്ന ഒരു സ്വതന്ത്ര കോമൺവെൽത്ത് രാജ്യമാണ് ആന്‍റിഗ്വ ആൻഡ് ബാർബുഡ. അറ്റ്ലാന്റിക്, കരീബിയൻ കടലുകള്‍ കൂടിച്ചേരുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ രാജ്യം പവിഴബീച്ചുകള്‍ക്കും മഴക്കാടുകൾക്കും മനോഹരമായ റിസോർട്ടുകൾക്കും പേരുകേട്ടതാണ്. പഞ്ചസാരത്തോട്ടങ്ങളുടെയും റം ഡിസ്റ്റിലറികളുടെയും പേരില്‍ അറിയപ്പെട്ടിരുന്ന ആന്‍റിഗ്വ അടുത്ത കാലത്തായി സഞ്ചാരികളുടെ വരവ് മൂലം കടൽ വിഭവങ്ങൾക്കും ഗുണനിലവാരമുള്ള റമ്മിനും കൂടുതല്‍ പ്രശസ്തമായിട്ടുണ്ട്. മറ്റു കരീബിയന്‍ ദ്വീപുകളെ അപേക്ഷിച്ച് ഇവിടെ ചെലവ് കുറവാണ് എന്നതും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകമാണ്.